
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്ത് 1804-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മൊമന്റോയും സ്കോളർഷിപ്പും വിതരണവും ചെയ്തു. ചതയ സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം മലയിൽ ശാന്താ രവീന്ദ്രൻ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി നിർവഹിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം ഷിബു മലയിലിനെ അനുമോദിച്ചു. ചാലക്കപ്പാറ ചെമ്പഴന്തി കുടുംബ യൂണിറ്റ് മുൻ കൺവീനർ സിനി റജിയെ ആദരിച്ചു. കാഞ്ഞിരമറ്റം സൗത്ത് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി. എസ്. അയ്യപ്പൻ, സെക്രട്ടറി സജി കരുണാകരൻ, അംബിക വിജയൻ, പ്രീതി രാജേഷ്, രഞ്ജു പവിത്രൻ, ഗൗതം സുരേഷ്, സജി സദാനന്ദൻ എന്നിവർ സംസാരിച്ചു.