boys-toilet
പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ നിർമ്മിച്ച ടൊയ്ലറ്റ് ബ്ളോക്ക് പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 19.20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ടൊയ്ലറ്റ് ബ്ളോക്ക് പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ഇ.ജി. ശശി, എസ്.വി. വീണ, എ.എസ്. സിനി, പി.എസ്. മുഹമ്മദ് അഷ്റഫ്, കെ.ജെ. ബിനു തുടങ്ങിയവർ പങ്കെടുത്തു.