തൃപ്പൂണിത്തുറ: നഗരസഭയിലെ 48-ാം വാർഡിൽ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി 4.5 ലക്ഷം രൂപ ചെലവഴിച്ച് ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കിയ വായനശാല റോഡിന്റെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പി.ബി. സതീശൻ അദ്ധ്യക്ഷനായി. ട്രൂറ എരൂർ മേഖല പ്രസിഡന്റ് എം.വി. സേതുമാധവൻ, വായനശാല ഭാരവാഹി വേലായുധൻ, കെ.ജി. ശ്രീകുമാർ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.