
തൃപ്പൂണിത്തുറ: ശ്രീവെങ്കടേശ്വര ഹൈസ്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന യോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീനിവാസൻ അദ്ധ്യക്ഷനായി. എം.എൽ.എ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി. പി.ടി.എ വാർഷിക പൊതുയോഗത്തിൽ പി.ആർ. ജയൻ അദ്ധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതംബരൻ, റോട്ടറി റോയൽ പ്രസിഡന്റ് രാജേഷ് കുമാർ, ഹെഡ്മിസ്ട്രസ് ജെ. രേണുക, എം. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.