krishi

പറവൂർ: ഓണക്കാല പുഷ്പവിപണി ലക്ഷ്യമിട്ട് ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ചെണ്ടുമല്ലിതൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ കർഷകനായ എ.പി. ആൻഡ്രൂസിന് നൽകി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷനായി. ഷിപ്പി സെബാസ്റ്റ്യൻ, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ഷാലി ആന്റണി, സി. റംല എന്നിവർ സംസാരിച്ചു. 163 രൂപക്ക് രണ്ടിനം ചെണ്ടുമല്ലിതൈകൾ, നാല് കിലോഗ്രാം കപ്പലണ്ടി പിണ്ണാക്ക് എന്നിവ സബ്സിഡി നിരക്കിലാണ് നൽകിയത്.