y

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ യോഗാദിനവും സംഗീത ദിനവും ആചരിച്ചു. ആർട്ട് ഒഫ് ലിവിംഗ് യോഗാചാര്യൻ പി.എൻ. സന്തോഷ്‌കുമാർ, യോഗാചാര്യ ടി.എസ്. പ്രസന്നകുമാരി എന്നിവർ മുഖ്യാതിഥികളായി. ആർ. ദേവികൃഷ്‌ണയുടെ നേതൃത്വത്തിൽ കുട്ടികൾ സൂര്യനമസ്കാരം ചെയ്‌തു. ധ്യാനം, ശ്വസനക്രിയ താളാത്മകമായ യോഗഡാൻസ് എന്നിവ നടന്നു. ലോക സംഗീത ദിനത്തിനോടനുബന്ധിച്ച് ഗുരുദേവകൃതിയായ 'വിനായകാഷ്‌ടകം' കുട്ടികൾ ആലപിച്ചു. മാളവിക ആർ. നായർ, സി.ആർ. മിഥില, പ്രിൻസിപ്പൽ വി.പി.പ്രതീത, വൈസ് പ്രിൻസിപ്പൽ പി.എൻ.സീന എന്നിവർ പങ്കെടുത്തു.