photo


വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം 2356-ാം നമ്പർ അയ്യമ്പിള്ളി ശാഖ വക പഴമ്പിള്ളി ഭദ്രകാളി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച മാളിയേക്കൽ കുമാരൻ സ്മാരക അന്നദാന മണ്ഡപം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.വി. സത്യപാലൻ അദ്ധ്യക്ഷനായി. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ മഹാകവി കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ടി.ബി. ജോഷി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ, ബിബി ശാന്തി, വി.വി സഭ മാനേജർ പ്രദീപ് പൂത്തേരി എന്നിവരെ വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ആദരിച്ചു. ശാഖ സെക്രട്ടറി കെ.ആർ. രാജേന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് പ്രഭാ ശശിധരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിഷേക് സജീവ്, കെ.സി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.