t
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ കർഷക തൊഴിലാളി യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റി ആദരിച്ചപ്പോൾ

ചോറ്റാനിക്കര: കർഷക തൊഴിലാളി യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ ജോ. സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ബിനു കെ. ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ടി. ഹരിദാസ്, ഉഷ മോഹനൻ, അരുൺ പോട്ടയിൽ, പി.എൻ. പുരുഷോത്തമൻ, ലതിക അനിൽ, ലിജോ ജോർജ്, എം.എൻ. കിഷോർ, എൻ.ടി. കുഞ്ഞുമോൾ, ജോയൽ കെ. ജോയി, കെ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.