photo

വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ പഠനകേന്ദ്രം ലൈബ്രറിയും സി.സി.എം.ആർ.ഡി യും സംയുക്തമായി വായനാപക്ഷാചരണം ആചരിച്ചു.

എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ അംഗം എൻ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.പി. പ്രീതി അദ്ധ്യക്ഷത വഹിച്ചു. വായനദിനത്തോടനുബന്ധിച്ച് പഠനകേന്ദ്രവും ലൈബ്രറിയും സന്ദർശിക്കാനെത്തിയ പള്ളത്താംകുളങ്ങര ഭഗവതി ദേവസ്വം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലൈബ്രറിയുടെ പ്രവർത്തനം പരിചയപ്പെടുത്തി. എല്ലാ വിദ്യാർത്ഥികൾക്കും സി.സി.എം.ആർ.ഡി യുടെ ഉപഹാരമായി പുസ്‌കങ്ങൾ നൽകി. അദ്ധ്യാപകർക്ക് ലൈബ്രറി എക്‌സിക്യുട്ടീവ് അംഗം അമ്മിണി രചിച്ച കവിതാ സമാഹാരങ്ങളും നൽകി. ലൈബ്രറി പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.എസ്. സലി എന്നിവർ പ്രസംഗിച്ചു.