
കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ വായനാപക്ഷാചരണ പരിപാടികൾ തുടങ്ങി. ടി.കെ. രാജുവിന്റെ വസതിയിൽ ചേർന്ന വായനാദിന പരിപാടി താലൂക്ക് ജോ. സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. അമ്പിളി ജഗത്ഥൻ അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് ടി.എൻ. പ്രദീപ്, ഷിജി പ്രസാദ് , ടി.എൻ. ശശി എന്നിവർ സംസാരിച്ചു. പ്രകൃതി ബിജു ആദ്യ പുസ്തകാവതരണം നടത്തി.