പള്ളുരുത്തി: ബി.ജെ.പി പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസംഘം സ്ഥാപകനേതാവ് ഡോ. ശ്യാമപ്രസാദ് മുഖർജിയെ അനുസ്മരിച്ചു. പള്ളുരുത്തി സേവാ കേന്ദ്രത്തിൽ ചേർന്ന ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. എൽ. ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ.കെ. റോഷൻകുമാർ, പി.എൻ. ഉദയൻ, സലില അശോകൻ, പി.ആർ.രഞ്ജിത്ത്, പി. പി. മനോജ് എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി. എസ് സുദേഷ്‌കുമാർ അദ്ധ്യക്ഷനായി. പുഷ്പാർച്ചനയും നടത്തി.