mosc

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപക സെക്രട്ടറിയായിരുന്ന എം. ചാക്കോപിള്ളയുടെ 37-ാമത് അനുസ്മരണ സമ്മേളനം നോവലിസ്റ്റ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി.ജേക്കബ്, പ്രൊഫ. എം.പി. മത്തായി, ഫാ. ബി. സിബിമോൻ എന്നിവർ സംസാരിച്ചു.