ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ 2497-ാം നമ്പർ വാലം ഇടയക്കുന്നം ശാഖയിലെ ഇടയക്കുന്നം മേഖല ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെ ജൂൺ മാസത്തെ കുടുംബയോഗം സുലോചന ചന്ദ്രന്റെ വസതിയിൽ ചേർന്നു. കുടുംബയൂണിറ്റ് രക്ഷാധികാരി എൻ.എൻ.ഷാജൻ അദ്ധ്യക്ഷനായി. യോഗത്തിൽ കുടുംബ യൂണിറ്റ് കൺവീനർ സജിനി സജീവൻ, ജോയിന്റ് കൺവീനർ ഉഷ രവീന്ദ്രൻ, കമ്മറ്റി അംഗങ്ങളായ സുധ ബാബു, ബീന സന്തോഷ്, സിനി തമ്പി, കെ.കെ. രവീന്ദ്രൻ, ശാഖാ സെക്രട്ടറി എം.വി. രവി, ശാഖാ വൈസ് പ്രസിഡന്റ് ഐ. ശശിധരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ കുടുംബയൂണിറ്റിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ശാഖ പ്രസിഡന്റ് ലളിത പീതാംബരൻ നിർവഹിച്ചു.