
കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് സ്ലിംമിഗോ ഹെൽത്ത് ഫൗണ്ടേഷന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. കുട്ടികൾക്കുള്ള കോമിക് സീരിസിന്റെ പ്രകാശനം അജിത് ബസു നിർവഹിച്ചു.
എറണാകുളം അങ്കമാലി അതിരൂപത കോ-ഓർഡിനേറ്റർ ഫാ. ജോസ് കൊളത്തുവയൽ, ഷിബു തെക്കുംപുറം, അജിത് ബസു, സ്ലിം മി ഗോ ചീഫ് പ്രോഗ്രാം ഓഫീസർ ബിജോഷ് പോൾ എന്നിവർ പ്രസംഗിച്ചു. ഡോ. അഞ്ജൽ തോമസ് ക്ലാസെടുത്തു.