mullaperiyar

കൊച്ചി: അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് അഡ്വ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഡോ. പി.ആർ.വി. നായർ, ദേശീയ സെക്രട്ടറി കെ.പി. ചന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തമ്പി, ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഇ. മനീഷ്, ഉണ്ണിക്കൃഷ്ണൻ ചോലയിൽ, റെജിമോൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി റെജിമോൻ (പ്രസിഡന്റ്), അഡ്വ.അനിൽ കുമാർ (സെക്രട്ടറി), സ്റ്റീഫൻ ജോസെഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.