
കൂത്താട്ടുകുളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒലിയപ്പുറം 135-ാം ബൂത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് കെ. കരുണാകരൻ-ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡുകൾ നൽകി അനുമോദിച്ചു. എ.ഐ.സി.സി അംഗം ജെയ്‌സൺ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജോസ് ജോൺ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജോ ജോൺ നമ്പേലിൽ, പഞ്ചായത്ത് അംഗങ്ങളായ നെവിൻ ജോർജ്, ആതിര സുമേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസിൽ മർക്കോസ്, സിബി മൂർപ്പനാട്ട്, ലൂയിസ് പോൾ എന്നിവർ സംസാരിച്ചു.