കോലഞ്ചേരി: വടവുകോട് ഫാർമേഴ്സ് ബാങ്കിന്റെ പുത്തൻകുരിശിലെ വളം ഡിപ്പോയുടെ പ്രവർത്തനം നിർത്തിയതിനെതിരെ പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് എം.ഡിയ്ക്ക് പരാതി നൽകി. മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്, പുത്തൻകുരിശ് ബൂത്ത് പ്രസിഡന്റ് സുനിൽ, സി.വി. ജോർജ്, ജോർജ് വർക്കി, അരുൺ പാലിയത്ത്, ബേസിൽ ബാബു എന്നിവർ സംബന്ധിച്ചു.