
കൊച്ചി: കേരള ഹിന്ദി പ്രചാരസഭ എറണാകുളം ശാഖാ പൂർവ വിദ്യാർത്ഥി സംഘടന 'ഗീതാഞ്ജലി"യുടെ രണ്ടാമത് സംഗമം കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ. ഗിരി അദ്ധ്യക്ഷത വഹിച്ചു.
സഹപാഠികളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സുഭാഷ് കുന്നത്തേരി സ്മാരക മാദ്ധ്യമ അവാർഡ് സുനീഷ് മണ്ണത്തൂരിനും വി.പി. സന്തോഷ് സ്മാരക കലാസാംസ്‌കാരിക അവാർഡ് കൊച്ചിൻ മൻസൂറിനും എം.ജി. ഉദയൻ സ്മാരക സാമൂഹിക പ്രവർത്തക അവാർഡ് കെ.എസ്. ഹീരക്കും ഡോ. എം.സി. ദിലീപ് കുമാർ കൈമാറി. അദ്ധ്യാപികയായിരുന്ന ചന്ദ്രകലാഭട്ടിന്റെ സ്മരണാർത്ഥം അദ്ധ്യാപക അവാർഡുകളും വിതരണം ചെയ്തു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും ആദരിച്ചു.
കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, ഹേമലത കൃഷ്ണകുമാർ, പി.കെ. സാബു, ടി.യു. സാദത്ത്, കെ.സി. സ്മിജൻ, ഉണ്ണികൃഷ്ണൻ കാട്ടുനിലത്ത്, ഷെമി കരിപ്പായി, കെ.എച്ച്. ഷാജിത, കുരുവിള മാത്യൂസ്, വി.ഡി. മജീന്ദ്രൻ എന്നിവർ സംസാരിച്ചു.