rotary

കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ അവാർഡ് നിശ വടക്കഞ്ചേരി തേവർക്കാട് കൺവെൻഷൻ സെന്ററിൽ നടന്നു. കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 178 റോട്ടറി ക്ലബ്ബുകളിൽ മികച്ച സാമൂഹ്യ പ്രവർത്തനം കാഴ്ചവച്ച ക്ലബ്ബുകൾക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. റോട്ടറി ഡിസ്ട്രിക് ഗവർണർ ടി.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ ടി. പത്മനാഭൻ, ട്രെയിനർ
എ.വി. പതി, ജില്ലാ ഗവർണർ ആർ.സുന്ദര വടിവേലു, ചെല്ലാ രാഘവേന്ദ്ര, ഡോ. ജി.എൻ. രമേശ്,
ജില്ലാ അവാർഡ് കമ്മിറ്റി കൺവീനർ രാമകൃഷ്ണൻ (രാംകി) എന്നിവ‌‌ർ സംസാരിച്ചു.