
കിഴക്കമ്പലം: പഴങ്ങനാട് ലയൺസ് ക്ലബ് കടമ്പ്രയാറിന്റെ തീരത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ആരംഭിച്ച സ്പോർട്സ് അക്കാഡമി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ, യോഗ, ഫിറ്റ്നെസ്, സ്കേറ്റിംഗ് എന്നിവയ്ക്കായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്കേറ്റിംഗ് ക്ളബിന്റെ ഉദ്ഘാടനം സീനിയർ ബാഡ്മിന്റൺ ലോക ചാമ്പ്യൻ രൂപേഷ് കുമാർ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബീന രവികുമാർ മുഖ്യാതിഥിയായി. ലയൺസ് ക്ളബ് പ്രസിഡന്റ് വി.വി. ജോയ് വാച്ചേരി അദ്ധ്യക്ഷനായി. ഫാ. ഡോ. പോൾ കൈപ്രമ്പാടൻ, പി.പി. സനകൻ, ഷിബു പീറ്റർ, വി.എസ്. ജയേഷ്, പ്രദീപ് മേനോൻ, പി.വി. ജേക്കബ്, വർഗീസ് ഐസക്ക്, ഡോ. സജി സുബ്രഹ്മണ്യൻ, ജിൻസി അജി എന്നിവർ സംസാരിച്ചു.