
മൂവാറ്റുപുഴ: വായനാപക്ഷാചരണത്തോടനുബന്ധിച്ച് വി.ആർ.എ പബ്ലിക് ലൈബ്രറി ആധുനിക മലയാള നാടക കുലപതി ജി.ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. കുട്ടപ്പൻ ഉത്ഘാടനം ചെയ്തു. എം.എം.രാജപ്പൻപിള്ള അദ്ധ്യക്ഷനായി. റിട്ട. സബ് ട്രഷറി ഓഫീസർ ആർ. രവീന്ദ്രൻ, ജി. ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെകമ്യൂണിസ്റ്റാക്കി എന്ന പുസ്തകം ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ പരിചയപ്പെടുത്തി. തുടർന്ന് ജിനി ബായ് ഉള്ളൂരിന്റെ പ്രേമസംഗീതം എന്ന കവിത ആലപിച്ചു.