
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭ സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷനായി. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു. വാർഡ് മെമ്പർ വി.ഇ. നാസർ എസ്.എസ്.എൽ.സി, പ്ലസ്ടുവിജയികൾക്കുള്ള അവാർഡ് സമ്മാനിച്ചു. നസിം മുഹമ്മദിന്റെ ബാസ്തേത് എന്ന നോവൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജുവിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന സജി, പായിപ്ര കൃഷ്ണൻ, ഇ.എ.ഹരിദാസ്, കെ.എൻ. നാസർ, നസിം മുഹമ്മദ് എന്നിവർ സംസാരിച്ചു.