
മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ മേക്കടമ്പിൽ വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാളകം കുന്നയ്ക്കാൽ ആലപ്പാട്ടുകുടിയിൽ വീട്ടിൽ ലീല രവീന്ദ്രൻ (54) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ലീല ഓണക്കൂർ മനയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. കുന്നയ്ക്കാൽ ഗവ. യു.പി സ്ക്കൂൾ താത്കാലിക ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: സമാജിനി, സൽക്കത്ത്, സുഗന്ധരാജ്. മരുമക്കൾ: രവി, വിശാഖ്.