 
തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന ബഹുസ്വര ഗ്രാമോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സിനിമാതാരം സാജു നവോദയ ലോഗോ പ്രകാശിപ്പിച്ചു. ചിത്രകാരൻ ബിനുരാജ് കലാപീഠം സീരിയൽ നടൻ അനിൽ പെരുമ്പളത്തിന് നൽകി പോസ്റ്റർ പ്രകാശിപ്പിച്ചു. കലാഭവൻ സാബു ബ്രോഷർ ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണന് നൽകി പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ആനി അഗസ്റ്റിൻ, എം.പി. ഷൈമോൻ, എൻ.എൻ. സോമരാജൻ, പി.കെ. ബാബു, കമൽ ഗിപ്ര, അഡ്വ. പി.വി. പ്രകാശൻ, ഷാബു കെ. മാധവൻ, കെ.ജെ. ജിജു, പറവൂർ രംഗനാഥ്, വി.ആർ. മനോജ് എന്നിവർ സംസാരിച്ചു.
സജിതാ മുരളി (ചെയർപേഴ്സൺ), വി.ആർ. മനോജ് (ജനറൽ കൺവീനർ), എം.വി. രംഗനാഥൻ (ട്രഷറർ) എന്നിവർ അടങ്ങിയ 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.