മരട്: കാട്ടിത്തറ റോഡ് പൗരസമിതിയുടെ നേതൃത്വത്തിൽ ഇ.എൻ.ടി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മരട് എസ്.ഐ വിനയ് വാസു ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി.ഡി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിൽകുമാർ, ഡോ. അശ്വതി എന്നിവർ നേതൃത്വം നൽകി. സുശീല ഗോപിനാഥ്, ആർ.എസ്. നായർ, കെ.കൃഷ്ണൻകുട്ടി, ടി.കെ. മാധവൻ, സഹജ ഹരിദാസ് എന്നിവർ സംസാരിച്ചു.