a
വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് ചേരാനെല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ചേരാനെല്ലൂർ പഞ്ചായത്തിൽ കളിസ്ഥലത്തിനായി നിർദ്ദേശിക്കപ്പെട്ട ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണുക, ശ്മശാന നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചേരാനെല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സെബിൻ വർഗീസ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ ടി.സി. സൻജിത്ത്, ടി.യു. രതീഷ്, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റോക്കി ജിബിൻ, ടാഷ് മോൻ, പി.ജെ. ജോർജ്, ഷിജു. കെ.പി, വിപിൻ, സിനി റോക്കി എന്നിവർ പ്രസംഗിച്ചു.