കൊച്ചി: റോട്ടറി ക്ലബ് തൃപ്പൂണിത്തുറയും ടി.കെ. കല്യാണിക്കുട്ടി ആൻഡ് പി. രാമചന്ദ്രൻ മെമ്മോറിയൽ ഫൗണ്ടേഷൻ ഫോർ ചിൽഡ്രനും ചേർന്ന് രൂപംകൊടുത്ത 'മാജിക് ബോക്സ് - പുസ്തകങ്ങൾ വായനയ്ക്കും പഠിപ്പിനും' പദ്ധതിയിൽ തൃപ്പൂണിത്തുറയിലും പരിസരത്തുമുള്ള 25 സ്‌കൂളുകൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു.
ഇരുമ്പനം വി.എച്ച്.എസ്.എസ് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ആലുവ എസ്.പി.ഡബ്ല്യു എച്ച്.എസ് സ്‌കൂൾ മുൻ പ്രധാനാദ്ധ്യാപിക പി.എൽ. ശാരദാമണി പദ്ധതി ഉദ്ഘാടനം ചെയ്തു. അടുത്ത രണ്ട് അദ്ധ്യായന വർഷങ്ങളിൽ 1000 സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഇതോടൊപ്പം മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ 22 വയസിൽ താഴെയുള്ളവർക്കായി കവിതാ മത്സരവും നടത്തുമെന്ന് റൊട്ടേറിയൻ രാജശേഖരൻ പറഞ്ഞു. ഇരുമ്പനം വി.എച്ച്.എസ്.എസ് മാനേജർ പോളി, ഹെഡ്മാസ്റ്റർ കെ.വി. റെനി, പി.ടി.എ പ്രസിഡന്റ് കെ.എസ്. സുബ്രഹ്മണ്യൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർമാരായ റോഷ്‌ന ഫിറോസ്, വിനോദ് മേനോൻ, ഗീത സുരേഷ്, റോട്ടറി ക്ലബ് തൃപ്പൂണിത്തുറ നിയുക്ത പ്രസിഡന്റ് എൻ.ആർ. പരമേശ്വരൻ, നിയുക്ത സെക്രട്ടറി ഡോ. ചിത്ര പ്രദീപ്, ക്ലബ് വൈസ് പ്രസിഡന്റ് പി.ഐ. രാധാകൃഷ്ണൻ, സെക്രട്ടറി സുകുമാരൻ എൻ.എൻ. നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.