കൂത്താട്ടുകുളം: പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയും ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഭരണാധികാരികളെ തുറന്ന് കാണിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയ വാദിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ പോരാടുമെന്ന് പാലക്കുഴ ശാഖാ വാർഷിക പൊതുയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികൾ: കെ.പി. രവീന്ദ്രൻ കുമ്പളവേലിൽ (പ്രസിഡന്റ്), ദീപു രാജൻ മംഗളാംകുന്നേൽ (സെക്രട്ടറി), സി.കെ. കുമാരൻ (വൈസ് പ്രസിഡന്റ്), റെജി വാഴയിൽ (യൂണിയൻ കമ്മിറ്റി അംഗം), മനോജ് ഇലഞ്ഞിക്കൽ, പി.പി. രാജു, പി.കെ. ശേഖരൻ, പി.പി. സജീവ്, പി.കെ. ശേഖരൻ, സി.എൻ. ജയകുമാർ, സുധാകരൻ (കമ്മിറ്റി അംഗങ്ങൾ, എൻ.എൻ. സുരേന്ദ്രൻ, പി.ആർ. സുരൻ, ശിവൻ കുളവടിക്കര (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).