kklm

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീം പദ്ധതിയിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു. എൻ.എസ്.എസ് മാതൃകയിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്കീമിൽ 40 കുട്ടികൾക്കാണ് പ്രവേശനം. ശുചിത്വം, പ്രകൃതിസംരക്ഷണം, സന്നദ്ധ പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ മേഖലകളിലാണ് പ്രവർത്തനം. വിവിധ ക്യാമ്പുകൾ, സന്ദർശനങ്ങൾ, പരിശിലന ക്ലാസുകൾ തുടങ്ങിയവ ഈ വർഷം സംഘടിപ്പിക്കും. ഹെഡ്മിസ്ട്രസ് ടി.വി മായ യൂണിഫോം വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. എം.പി.ടി.എ പ്രസിഡന്റ് ഹണി റെജി, സി.എച്ച്. ജയശ്രീ, ബിസ്മി ശശി, ആതിര സുരേഷ് എന്നിവർ സംസാരിച്ചു.