school
ഏലൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കുട്ടികളിലെ നേത്രസംബന്ധമായ പ്രശ്‌നങ്ങൾ ചെറുപ്പത്തിലെ കണ്ടെത്തുന്നതിന് ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഏലൂർ ഗവ. എൽ.പി സ്‌കൂളുകളിലെ മുഴുവൻ കുട്ടികളുടെയും കണ്ണുകൾ പരിശോധിച്ചു. ഏലൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ ജയശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ജോബി ജോസ്, കൗൺസിലർമാരായ ലീല ബാബു, കെ.ആർ. കൃഷ്ണപ്രസാദ്, ശ്രീദേവി ഗോപാലകൃഷ്ണൻ, ദിവ്യ നോബി, ഹെഡ്മാസ്റ്റർ സിബി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.