u
കേരള ബ്രാഹ്മണസഭ ചോറ്റാനിക്കര ഉപസഭ വാർഷിക സമ്മേളനം സഭ സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഉപസഭ പ്രസിഡന്റ് പി.ദേവിനാരായണൻ , സെക്രട്ടറി കെ.കെ.ശിവരാമകൃഷ്ണൻ , ജില്ലാ സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ എന്നിവർ സമീപം

ചോറ്റാനിക്കര: കേരള ബ്രാഹ്മണസഭ ചോറ്റാനിക്കര ഉപസഭ വാർഷിക സമ്മേളനം സഭ സംസ്ഥാന മീഡിയ സെൽ ചെയർമാനും സംസ്ഥാന സമിതി അംഗവുമായ എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഉപസഭ പ്രസിഡന്റ് പി. ദേവിനാരായണൻ അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് സി.വൈ. സുബ്രഹ്മണ്യൻ, കെ.കെ. ശിവരാമകൃഷ്ണൻ, എച്ച്. വീരമണി, ചോറ്റാനിക്കര ഹരിഹരൻ, രാജം ദേവി നാരായണൻ, ജയകൃഷ്ണൻ,

ഡി. ശിവനാഥ്, ഡോ. അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.