y
കൈപ്പട്ടൂർ ശാഖയുടെ വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അധ്യക്ഷപ്രസംഗം നടത്തുന്നു

ചോറ്റാനിക്കര: തലയോലപ്പറമ്പ് യൂണിയനിലെ കൈപ്പട്ടൂർ 1765-ാം നമ്പർ ശാഖയിലെ ഭരണസമിതി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും നടത്തി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, യു. എസ്. പ്രസന്നൻ, ടി.കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി. എം.സുകുമാരൻ (പ്രസിഡന്റ്‌), ടി.സി. സജികുമാർ (വൈസ് പ്രസിഡന്റ്‌), ടി.കെ. ശശീന്ദ്രൻ (സെക്രട്ടറി),എ.എൻ. വിശ്വനാഥൻ (യൂണിയൻ കമ്മിറ്റി), ഷീബ അഭിലാഷ്, കെ.ആർ. ദാമോദരൻ, സി.എസ്. മുരളി, എം.പി. പ്രകാശൻ, പി.ആർ. രാഹുൽ, അരവിന്ദാക്ഷൻ, സി. വി. പുഷ്പൻ (എക്സിക്യുട്ടീവ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.