sndp-school

ആലുവ: ആലുവ എസ്.എൻ.ഡി.പി സ്കൂൾ പ്ളസ് വൺ പ്രവേശനോത്സവം നഗരസഭ കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ കുമാരി സുജ, ഹെഡ്മിസ്ട്രസ് നടാഷ, അനീഷ് ഒബ്രിൻ, ശ്രീലാൽ എന്നിവർ സംസാരിച്ചു.

ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനോത്സവും മെറിറ്റ് ഡേയും ഇന്റർനാഷണൽ ചെസ് താരം ഡോ. നിമ്മി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സ്മിത ജോസഫ് അദ്ധ്യക്ഷയായി. സിസ്റ്റർ പേഴ്‌സി മുഖ്യാതിഥിയായിരുന്നു. സിസ്റ്റർ മേഴ്‌സിന സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ
കെ. ജയകുമാർ, പി.ടി.എ പ്രസിഡന്റ് രാജീവ് ചന്ദ്രൻ, കെ.ആർ. അമൃത, അഞ്ജു വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സ്‌കൂളിലെ 71 വിദ്യാർത്ഥികളെയും അനുമോദിച്ചു.

നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. അനിൽ കുമാർ അദ്ധ്യക്ഷനായി. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ഷേർളി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് നുസി എലിസബത്ത് വർഗീസ്, ഹെഡ്മിസ്‌ട്രസ് സി.എ. ഗീത, വി. അശ്വതി എന്നിവർ സംസാരിച്ചു.