g
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ള ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും മില്ലുങ്കൽ ചന്തയും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത മില്ലുങ്കൽ ജംഗ്ഷനിലെ അഗ്രോമാർട്ട് അങ്കണത്തിൽ തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിജു. എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിത ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ രത്നാകരൻ, സഹകരണ സംഘം പ്രസിഡന്റ് മോഹനൻ ടി.കെ, എം. യു. പൗലോസ്, കൃഷി ഓഫീസർ ശ്രീബാല അജിത് എന്നിവർ സംസാരിച്ചു.