
കൊച്ചി: യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ആൻഡ് ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ (അഡ്മിൻ) ലോക ലഹരി വിമുക്ത ദിനമായ 26 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26ന് വൈകിട്ട് അഞ്ചിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, എച്ച്.ആർ.ഡി.എസ് ഇന്ത്യ പ്രസിഡന്റ് സ്വാമി ആത്മ നമ്പി, എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ബാസിത് എന്നിവർ ചേർന്ന് കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കും. എച്ച്.ആർ.ഡി.എസ് ഇന്ത്യ, എഡ്രാക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.