ph

കാലടി: എം.സി റോഡിൽ ടയർ ഫാക്ടറിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേക്കു പോകുന്ന കാറും കാലടി ഭാഗത്തേക്ക് പോകുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്.