mn-giri

കൊച്ചി: ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാദ്ധ്യാപക യോഗ്യതയിൽ മാറ്റം വരുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ഹിന്ദി പ്രചാരകർക്ക് തൊഴിലവസരം ഉറപ്പാക്കണമെന്നും കേരള ഹിന്ദി പ്രചാരസഭ എറണാകുളം ശാഖ പൂർവ വിദ്യാർത്ഥി സംഘടന 'ഗീതാഞാജലി' ആവശ്യപ്പെട്ടു. 'ഗീതാഞ്ജലി' ഭാരവാഹികളായി ടി.യു.സാദത്ത്, പി.കെ. സാബു, കെ.എം.നാസർ (രക്ഷാധികാരികൾ), എം.എൻ.ഗിരി (പ്രസിഡന്റ്), കെ.സി.സ്മിജൻ, ഹനീഫ കൊടുങ്ങല്ലൂർ, കെ.എച്ച്. ഷാജിത, മിനി സതീഷ്, സി.പി. സെൻസി (വൈസ് പ്രസിഡന്റുമാർ), ഹേമലത കൃഷ്ണകുമാർ (സെക്രട്ടറി), റുബീന മുജീബ്, സബിത സാദിഖ്, അംബാലിക ഉദയംപേരൂർ, ബിന്ദു ദേശം, ഷെമീന സലാം (ജോയിന്റ് സെക്രട്ടറിമാർ), ഷെമി കരിപ്പായി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.