 
കോലഞ്ചേരി: മണ്ണൂരിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിൽ നൂൽപാമ്പ്. മഴുവന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മോളേക്കുടി ലീലയുടെ വീട്ടിലെ ടാപ്പിൽ നിന്നുമാണ് നൂൽ പാമ്പുകളെ ലഭിച്ചത്. ബക്കറ്റിൽ ശേഖരിച്ച വെള്ളത്തിൽ നാല് നൂൽ പാമ്പുകളാണ് ഉണ്ടായിരുന്നത്. നേരത്തെയും ഇത്തരത്തിൽ ലഭിച്ചിട്ടുണ്ടെങ്കിലും നാലെണ്ണം ലഭിക്കുന്നത് ആദ്യമായാണ്. വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകി. ഈ മേഖലയിൽ നാട്ടുകാർക്ക് ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ്. മഞ്ഞപ്പിത്തമടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിൽ നിന്ന് നൂൽപ്പാമ്പുകളെ കിട്ടിയതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ.