
കൊച്ചി: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്വിസ്, പോസ്റ്റർ ഡിസൈനിംഗ്, ഡാറ്റാ അനാലിസിസ് ആൻഡ് റിപ്പോർട്ടിംഗ് മത്സരങ്ങൾ നടത്തും. ഓൺലൈൻ ക്വിസ് മത്സരം 29ന് ഉച്ചയ്ക്ക് 1.40 നാണ്. വിശദാംശങ്ങൾ https://tinyurl.com/stataz24 ലിങ്കിൽ ലഭിക്കും. 'ആധുനിക കാലഘട്ടത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രായോഗികത' എന്ന വിഷയത്തെ അധികരിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. പോസ്റ്ററുകൾ, ഡാറ്റാ അനാലിസിസ് റിപ്പോർട്ടുകൾ എന്നിവ ജൂലായ് 20ന് മുമ്പായി statinsight2024@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 944772648, 7356372433.