തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്ലസ് വൺ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഒ.വി. സാജു , ഐഷ പുരുഷോത്തമൻ, വാർഡ് മെമ്പർ പി. ഗഗാറിൻ, പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, ഹെഡ് മിസ്ട്രസ് ദീപാ നാരായണൻ, ശാഖാ സെക്രട്ടറി ഡി. ജിനുരാജ് എന്നിവർ സംസാരിച്ചു.