
പറവൂർ: നന്ത്യാട്ടുകുന്നം സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ പ്ളസ് വൺ പ്രവേശനോത്സവം ആസ്റ്റർ മെഡിസിറ്റി വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അസി. മാനേജർ പി.എസ്. ജയരാജ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.