 
അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തും കരാട്ടെ അസോസിയേഷനും സംയുക്തമായി അന്താരാഷ്ട്ര ഒളിംപിക് ദിനാചരണം സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി അദ്ധ്യക്ഷത വഹിച്ചു. കരാട്ടെ പരിശീലകർ, വിദ്യാർത്ഥികൾ, കായികപ്രേമികൾ, വ്യാപാരികൾ എന്നിവർ ചേർന്ന് റാലി സംഘടിപ്പിച്ചു. ജൂലായ് 26 ന് പാരീസിൽ നടക്കുന്ന ഒളിംപിക്സിന്റെ വിളബരമായി റാലി മാറി. കീർത്തി നിർമ്മൽ റൈസ് എം.ഡി ജോൺസൻ വർഗീസ്, എം.പി. മാർട്ടിൻ, ഫാ. ആന്റണി പുതിയാപറമ്പിൽ, പി.എ മാർട്ടിൻ, കെ.പി. രാജൻ, എൽ.ടി. ബാബു, കെ.പി. ബാബു, ജോണി വടക്കുഞ്ചേരി എന്നിവർ പ്രസംഗിച്ചു.