pachakari

കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ഉഷദേവി ജയകൃഷ്ണൻ, അഡ്വ. ടി.എസ്. സദാനന്ദൻ, ഒ.കെ. രവി, കെ.ഒ. തോമസ്, ബാങ്ക് സെക്രട്ടറി എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.