പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സെബീന റാഫിയുടെ 34-ാം ചരമ വാർഷികദിനം ആചരിച്ചു. ജോയ് ഗോതുരുത്ത് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് എം.എക്സ്. മാത്യു അദ്ധ്യക്ഷനായി. പി.ആർ. ലോറൻസ്, അനിൽ കൈമാതുരുത്തി, എം.ജെ. ഷാജൻ, ആൽഡ്രിൽ കെ. ജോബോയ് എന്നിവർ സംസാരിച്ചു.