thuravoor

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളുടെ പങ്കാളിത്ത സഭ ജീവിതശൈലിയെ ബാധിക്കുന്ന ഏകീകൃത കുർബാന അനുവദിക്കില്ലെന്ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് ഹാളിൽ കൂടിയ അങ്കമാലി ഫൊറോന കത്തോലിക്ക വിശ്വാസി സംഗമം പ്രഖ്യാപിച്ചു. ജനാഭിമുഖ കുർബാന എന്ന ചൈതന്യവത്തായ കുർബാന മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും വിശ്വാസി സംഗമം വ്യക്തമാക്കി. അങ്കമാലി ബസലിക്ക റെക്ടർ ലൂക്കോസ് കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ അതിരൂപത കോ ഓഡിനേറ്റർ ഫാ.ജോസഫ് പാറേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.