
പറവൂർ: മണ്ണാളി ഫാമിലി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അഡ്വ. മണ്ണാളി വിശ്വനാഥൻ അനുസ്മരണ സമ്മേളനം ഹൈക്കോടതി ജസ്റ്റിസ് എം.ബി. സ്നേഹലത ഉദ്ഘാടനം ചെയ്തു. അഡ്വ. സാജൻ മണ്ണാളി അദ്ധ്യക്ഷനായി. മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ടി.എം. മുഹമ്മദ് യൂസഫ് അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, കൊച്ചിൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ആസിഫ് മുഹമ്മദാലി, കേണൽ രാജീവ് മണ്ണാളി, ഡോ. കെ.ജി. പവിത്രൻ, ഹേമരാജ് എന്നിവർ സംസാരിച്ചു.