joseph

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു. മഴയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം. വാഹനങ്ങൾക്ക് മുകളിലേക്കടക്കം മരങ്ങൾ വീണു. നിരവധി വീടുകൾ തകർന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിനും കെ.എസ്.ആർ.ടി.സി ബസിനും മുകളിലേക്ക് മരംവീണ് കാർ യാത്രികൻ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റു. ബസ് യാത്രക്കാരിൽ ചിലർക്കും നിസാര പരിക്കേറ്റു.

കൊല്ലം തെന്മല ഒറ്റക്കൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരംവീണു. വൈകിട്ട് 3.30നായിരുന്നു സംഭവം. ഹയർസെക്കൻഡി ക്ലാസ് നടക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കരുനാഗപ്പള്ളിയിൽ മരംവീണ് കാർ തകർന്നു. വൈകിട്ട് കല്ലടയിൽ സ്‌കൂളിന് മുകളിലേക്ക് മരംവീണു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നേര്യമംഗലത്തെ അപകടം. രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ കുപ്പമലയിൽ ജോസഫാണ് (പൊന്നച്ചൻ, 63 ) മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ അന്നക്കുട്ടി, മകൾ അഞ്ജുമോൾ, മരുമകൻ ജോബി ജോൺ എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ജുമോൾ ഗർഭിണിയാണ്. ബസിന് മുകളിലേക്ക് വീണ മരം ഇവർ സഞ്ചരിച്ചിരുന്ന ഓൾട്ടോ കാറിലേക്കും പതിക്കുകയായിരുന്നു. മറ്റൊരു മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ പതുക്കെ നീങ്ങുന്നതിനിടെയാണ് സംഭവം. കാർ പൂർണമായും തകർന്നു. പിൻസീറ്റിലായിരുന്നു ജോസഫ്. ജോബിയാണ് കാർ ഓടിച്ചിരുന്നത്. ഒന്നര മണിക്കൂറോളം ഇവർ കാറിനുള്ളിൽപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുക്കും മുമ്പേ ജോസഫ് മരിച്ചു.മരങ്ങൾ മുറിച്ചു നീക്കി രാത്രി ഏഴരയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

കാറ്റിലും മഴയിലും ആലുവ ചെങ്ങമനാട് നെടുവന്നൂർ വെണ്ണിപ്പറമ്പിൽ 14 വീടുകൾക്ക് കേടുപാടുണ്ടായി. ഇരമല്ലൂർ ചെറുവട്ടൂരിൽ വീടിന് മുകളിലേക്കും കുന്നത്തുനാട് പുല്ലുവഴി മില്ലുംപടി ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്കും മരംവീണു. കൊല്ലത്ത് കിഴക്കൻ മേഖലയിൽ 14 വീടുകൾ ഭാഗികമായി തകർന്നു. ആലപ്പുഴയിൽ 20 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്‌കൂൾ യു.പി വിഭാഗം കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. തലവടിയിൽ വീടിന്റെയും തൊഴുത്തിന്റെയും മുകളിലേക്ക് മരംവീണ് പൂർണ്ണ ഗർഭിണിയായ പശുവിന് പരിക്കേറ്റു.

അ​ഞ്ചു​ ​ദി​വ​സം ശ​ക്ത​മാ​യ​ ​മഴ

​സം​സ്ഥാ​ന​ത്ത് ​അ​ഞ്ചു​ദി​വ​സം​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​മ​ഹാ​രാ​ഷ്ട്ര​ ​മു​ത​ൽ​ ​കേ​ര​ള​തീ​രം​ ​വ​രെ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ന്യൂ​ന​മ​ർ​ദ്ദ​ ​പാ​ത്തി​യു​ടെ​ ​ഫ​ല​മാ​യാ​ണി​ത്.​ ​ഇ​ടി​മി​ന്ന​ലി​നും​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​നും​ ​സാ​ദ്ധ്യ​ത.​ ​തീ​ര​ദേ​ശ,​ ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.

മു​ന്ന​റി​യി​പ്പ് ​ഇ​ന്ന്
​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ട്
​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​ഇ​ടു​ക്കി,​ ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട് ​യെ​ല്ലോ​ ​അ​ല​ർ​ട്ട്