
പെരുമ്പാവൂർ: പൈതൃകം അന്തർദേശീയ പഠന കേന്ദ്രം, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം, സർവമത സമ്മേളന ശതാബ്ദി, ഗുരു നിത്യ ചൈതന്യ യതി ജന്മ ശതാബ്ദി എന്നിവ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ഐമുറി ശാഖ പ്രസിഡന്റ് എൻ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. പൈതൃകം ഡയറക്ടർ എൻ.പി. രാജൻ അദ്ധ്യക്ഷനായി. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്. സുരേഷ്, സി.എസ്. പ്രതീഷ്, കെ.പി. ലീലമാണി, എൻ.പി. ബാബു, സുനിൽ മാളിയേക്കൽ, ഷാജി പഴയിടം തുടങ്ങിയവർ സംസാരിച്ചു.