 
അങ്കമാലി: കേരള ആർട്ടിസാൻസ് ആൻഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് സ്റ്റീഫൻ, ടി.സി. അരുൺ, കെ.ടി. വിമലൻ, പി. മുരളീധരൻ, പി.ജി. ദിനു, അഡ്വ. ഷീജ ജോയി എന്നിവർ പ്രസംഗിച്ചു.