
പറവൂർ: ബി.ജെ.പി ദേശവ്യാപകമായി സംഘടിപ്പിക്കുന്ന അമ്മക്കൊരു മരം പദ്ധതിയുടെ പറവൂർ മണ്ഡലതല ഉദ്ഘാടനം മണ്ഡലം ഓഫീസ് അങ്കണത്തിൽ ആര്യവേപ്പ് നട്ട് മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് നിർവഹിച്ചു. എ.എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. പുരുഷോത്തമൻ, സോമൻ ആലപ്പാട്ട്, ബി. ജയപ്രകാശ്, രാജു മാടവന, അജി കല്പടയിൽ, കെ.ആർ. നിർമ്മൽ, ജിതിൻ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പിയുടെ ഭാരവാഹികൾ പദ്ധതിയുടെ ഭാഗമായി സ്വന്തം അമ്മയുടെ പേരിൽ ഒരു വൃക്ഷത്തൈ വീട്ടുവളപ്പിൽ നടും.